• 1

About Us

ശ്രീകോവിലിന്റെ കട്ടില ഉദിനൂരിലെ ശ്രീ.കെ.എന്‍.വാസുദേവന്‍ നായരുടെ വകയായും, സോപാനം തങ്കയത്തെ ശ്രീമതി മതുക്കടരത്‌നത്തിന്റെ വകയായും ഗണപതിക്കോവില്‍ നടക്കാവിലെ വി.വി. ബാബുരാജിന്റെ (ശ്രീപ്രഭ ഓഡിറ്റോറിയം ഉടമ) വകയായും സമര്‍പ്പിക്കുകയുണ്ടായി. തുടര്‍ന്ന് ശ്രീകോവിലിനകത്തെ മണികിണര്‍ തങ്കയത്തെ ശ്രീ പറമ്പത്ത് കൃഷ്ണപൊതുവാളുടെ വകയും കൃഷ്ണശിലയില്‍ നിര്‍മ്മിതമായ സുബ്രഹ്മണ്യവിഗ്രഹം കൊയോങ്കരയിലെ ശ്രീ.ആര്‍.പ്രദീപനും, ശ്രീകോവിലിന്റെ പുറത്തെ നിലം പടുതികൊയോങ്കരയിലെ ആര്‍.രാജീവനും, തിടമ്പ് തങ്കയത്തെ ശ്രീ.എം.രവീന്ദ്രനാഥന്‍ പിള്ളയും, നാലമ്പലത്തിന് വേണ്ടുന്ന ഓട് ചെറുകാനത്തെ കീനേരി കുഞ്ഞമ്പുവിന്റെ മകന്‍ ശ്രീ.കെ.വി.ഗംഗാധരനും സാക്ഷാല്‍ ശ്രീകോവിലിന്റെ വാതില്‍ തങ്കയത്തെ മതുക്കട സരോജിനിയുടെ മകന്‍ ശ്രീ.എം. സുനില്‍കുമാറും, അമ്പലത്തിന് പുറത്ത് വരുന്ന ഭണ്ഡാരം തങ്കയത്തെ ശ്രീ.പി.പി.ഗോവിന്ദന്റെ മകള്‍ ശ്രീമതി.എം.വി.രേഷ്മയും, ശ്രീ കോവിലിന്റെ അകത്തെ കരിങ്കല്ല്പടുതി പൊറോപ്പാട്ടെ മാണിയാടന്‍ കുഞ്ഞിക്കണ്ണനും, ശ്രീകോവിലിന് മുകളിലുള്ള താഴികക്കുടം ശ്രീ.പി.പി. കുഞ്ഞിരാമന്‍ മാസ്റ്റരുടെ മകന്‍ ശ്രീ.പി.മനോജും അമ്പലത്തിലേക്ക് വേണ്ടുന്ന മണിനാദം തങ്കയത്തെ ശ്രീ.പി.പത്മനാഭനും ക്ഷേത്രത്തിന് സമര്‍പ്പിച്ചു. ശ്രീ കാമ്പ്രത്ത് അശോകന്‍ പൂജാപാത്രങ്ങളും അകത്തെ വിളക്കും നല്‍കിയപ്പോള്‍ വനിതാകമ്മിറ്റിയുടെ വകയായി ദീപസ്തംഭം സമര്‍പ്പിക്കുകയുണ്ടായി.

തച്ചുശാസ്ത്രവിധിപ്രകാരം, ദിവംഗതനായ ഗോപാലകൃഷ്ണകാരന്തര്‍ തയ്യാറാക്കിയ കൈക്കണക്കനുസരിച്ച് ക്ഷേത്രപുനര്‍നിര്‍മ്മാണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു. ഭക്തജനങ്ങളുടെ നിര്‍ലോഭമായ സഹകരണത്തോടെ, ക്ഷേത്രസമിതിയംഗങ്ങളുടെ അക്ഷീണമായ പ്രയത്‌നത്താല്‍ സര്‍വ്വോപരി അഭൗമമായ സുബ്രഹ്മണ്യകടാക്ഷത്താല്‍ നാലുവര്‍ഷം കൊണ്ട് ശ്രീകോവില്‍, ഗണപതിക്കോവില്‍, ചുറ്റമ്പലം, മണിക്കിണര്‍, ഭണ്ഡാരം, ശാന്തിമഠം എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുവാന്‍ സാധിച്ചു. ഇവയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ ഏകദേശം 18 ലക്ഷത്തോളം രൂപ ചെലവായതായി കണക്കാക്കുന്നു. നല്ലൊരു സംഖ്യയുടെ പ്രവര്‍ത്തനങ്ങള്‍ ചെയ്തുതീര്‍ക്കുവാന്‍ ബാക്കി നില്‍ക്കുന്നുണ്ട്.

അറുനൂറ് വര്‍ഷത്തിലേറെ പഴക്കം ചെന്ന തങ്കയം ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ഭക്തജനങ്ങളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി ചെറിയ രീതിയില്‍ പുനരുദ്ധാരണ പ്രവര്‍ത്തനം നടത്തി ഭക്തജനങ്ങള്‍ക്ക് ആരാധാന നടത്തുവാന്‍ സാധിച്ചിട്ടുണ്ട്. ക്ഷേത്രത്തിന് ഇനിയും ധാരാളം നിര്‍മ്മാണപ്രവര്‍ത്തനങ്ങല്‍ നടത്തുവാന്‍ ബാക്കി നില്‍ക്കുന്നു. നല്ലവരായ മുഴുവന്‍ ഭക്തജനങ്ങളുടെയും സഹായ സഹകരണങ്ങള്‍ തുടര്‍ന്നും മേല്‍പ്രവര്‍ത്തനങ്ങള്‍ക്ക് ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.