ചരിത്രങ്ങളും സങ്കല്‍പ്പങ്ങളും ഇഴചേര്‍ ഒരു ഐതിഹ്യം ഈ ക്ഷേത്രത്തിനുണ്ട്. അറുനൂറ് വര്‍ഷത്തിലേറെ പഴക്കം കല്‍പ്പിക്കപ്പെടു ക്ഷേത്രത്തിന്റെ ഉല്‍പ്പത്തിയെക്കുറിച്ച് പ്രശ്‌നചിന്തയില്‍ കണ്ടുവന്നത് ഇങ്ങനെയാണ്. ഈ ഗ്രാമത്തില്‍ ബ്രാഹ്മണകുടുംബത്തില്‍ സന്താനലബ്ധിക്കുവേണ്ടി നിരന്തര പ്രാര്‍ത്ഥനയില്‍ മുഴുകിയ ഒരു ബ്രാഹ്മണസ്ത്രീ ഉണ്ടായിരുന്നു. തന്റെ ഇഷ്ടദേവനും അഭീഷ്ട വരദായിനിയുമായ സോമേശ്വരിയമ്മയെ അകമഴിഞ്ഞ് പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി ദേവിയും ദേവിയെ അനുഗമിച്ചുകൊണ്ട് പയ്യന്നൂര്‍ പെരുമാളും അവരുടെ അദമ്യമായ ഭക്തിക്കുമുമ്പില്‍ പ്രത്യക്ഷീഭൂതരായി അനുഗ്രഹിച്ചു. അനന്തരം പ്രധാന ദേവനായി സുബ്രഹ്മണ്യ സ്വാമി ഇല്ലത്തിനകത്തും, ഉപദേവിയായി സോമേശ്വരിഅമ്മ അടുത്തുളള അരയാല്‍ ചുവട്ടിലും ഉപവിഷ്ടരായി. തുടര്‍ന്നു പൂജാവിധിപ്രകാരം ആരാധിച്ചു വരികയും കാലക്രമേണ ദിവ്യചൈതന്യത്തിന്റെ പ്രഭാപൂരംകൊണ്ട് തദ്ദേശീയരും പരദേശീയരും ക്ഷേത്രാരാധനയില്‍ തല്‍പ്പരരാവുകയും ക്ഷേത്രചൈതന്യം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയും ചെയ്തു. ഈ പ്രദേശങ്ങളിലെ മറ്റ് ദേവസ്ഥാനങ്ങളില്‍ നിന്ന് ക്ഷേത്രവുമായുണ്ടായ സാനിദ്ധ്യബന്ധങ്ങള്‍ ഇപ്പോള്‍ നിലനില്‍ക്കുന്നതായി കാണാം. ക്ഷേത്രപരിധിയില്‍പ്പെട്ട നാല് സമുദായക്കാരുടെ അഞ്ച് ക്ഷേത്രങ്ങള്‍ - ഇളമ്പച്ചി കണ്ണമംഗലംക്ഷേത്രം, മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, കുന്നച്ചേരി ശ്രീ പൂമാല ഭഗവതി ക്ഷേത്രം, കൊയോങ്കര ശ്രീ പൂമാല ഭഗവതി ക്ഷേത്രം, കൊയോങ്കര ശ്രീ കൂര്‍മ്പാ ഭഗവതി ക്ഷേത്രം- കേന്ദ്ര സ്ഥാനീയമായി ഇപ്പോഴും ഈ ക്ഷേത്രം വര്‍ത്തിക്കുതിന് പ്രത്യക്ഷമായ തെളിവുകളുണ്ട്. ഈ ക്ഷേത്രങ്ങളില്‍ ഉത്സവം തുടങ്ങുതിന് മുമ്പ് ദീപവും തിരിയും കൊണ്ടുപോകുന്ന ചടങ്ങ് ഈ ക്ഷേത്രവിനാശത്തിനുശേഷം പയ്യന്നൂര്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലേക്ക് വ്യാപിച്ചതാണത്രെ!