അറുനൂറ് വര്‍ഷത്തിലേറെ പഴക്കം ചെന്ന തങ്കയം ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ഭക്തജനങ്ങളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി ചെറിയ രീതിയില്‍ പുനരുദ്ധാരണ പ്രവര്‍ത്തനം നടത്തി ഭക്തജനങ്ങള്‍ക്ക് ആരാധാന നടത്തുവാന്‍ സാധിച്ചിട്ടുണ്ട്. ക്ഷേത്രത്തിന് ഇനിയും ധാരാളം നിര്‍മ്മാണപ്രവര്‍ത്തനങ്ങല്‍ നടത്തുവാന്‍ ബാക്കി നില്‍ക്കുന്നു. നല്ലവരായ മുഴുവന്‍ ഭക്തജനങ്ങളുടെയും സഹായ സഹകരണങ്ങള്‍ തുടര്‍ന്നും മേല്‍പ്രവര്‍ത്തനങ്ങള്‍ക്ക് ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ചരിത്രങ്ങളും സങ്കല്‍പ്പങ്ങളും ഇഴചേര്‍ ഒരു ഐതിഹ്യം ഈ ക്ഷേത്രത്തിനുണ്ട്. അറുനൂറ് വര്‍ഷത്തിലേറെ പഴക്കം കല്‍പ്പിക്കപ്പെടു ക്ഷേത്രത്തിന്റെ ഉല്‍പ്പത്തിയെക്കുറിച്ച് പ്രശ്‌നചിന്തയില്‍ കണ്ടുവന്നത് ഇങ്ങനെയാണ്.
ഈ ഗ്രാമത്തില്‍ ബ്രാഹ്മണകുടുംബത്തില്‍ സന്താനലബ്ധിക്കുവേണ്ടി നിരന്തര പ്രാര്‍ത്ഥനയില്‍ മുഴുകിയ ഒരു ബ്രാഹ്മണസ്ത്രീ ഉണ്ടായിരുന്നു. തന്റെ ഇഷ്ടദേവനും അഭീഷ്ട വരദായിനിയുമായ സോമേശ്വരിയമ്മയെ അകമഴിഞ്ഞ് പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി ദേവിയും ദേവിയെ അനുഗമിച്ചുകൊണ്ട് പയ്യന്നൂര്‍ പെരുമാളും അവരുടെ അദമ്യമായ ഭക്തിക്കുമുമ്പില്‍ പ്രത്യക്ഷീഭൂതരായി അനുഗ്രഹിച്ചു. അനന്തരം പ്രധാന ദേവനായി സുബ്രഹ്മണ്യ സ്വാമി ഇല്ലത്തിനകത്തും, ഉപദേവിയായി സോമേശ്വരിഅമ്മ അടുത്തുളള അരയാല്‍ ചുവട്ടിലും ഉപവിഷ്ടരായി. തുടര്‍ന്നു പൂജാവിധിപ്രകാരം ആരാധിച്ചു വരികയും കാലക്രമേണ...