• 1

History

എടാട്ടുമ്മല്‍ അവറോന്ദന്‍ തറവാട്ടിലെ കാരണവര്‍ വനയാത്രക്കിടയില്‍ മരം മുറിക്കുമ്പോള്‍ അറിയാതെ സര്‍പ്പനാശം സംഭവിച്ചു. തുടര്‍ന്ന് സര്‍പ്പകോപത്താല്‍ കുഷ്ഠം പോലുളള മഹാവ്യാദി പിടിപെടുകയും ചികിത്സകളൊന്നും ഫലിക്കാതെ വപ്പോള്‍ പയ്യൂര്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ ഉപാസന നടത്തിയെും അപ്പോള്‍ തങ്കയം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ ഉപാസന നടത്തുവാന്‍ പെരുമാള്‍ കല്‍പ്പിച്ചതിനെ തുടര്‍് ഇവിടെയുളള അരയാല്‍ത്തറയില്‍ പ്രാര്‍ത്ഥിക്കവെ കാരണവര്‍ക്ക് രോഗശമനം ഉണ്ടാവുകയും തീക്കാവടി ലഭിക്കുകയും ചെയ്തുവെും സ്വര്‍ണ്ണ പ്രശ്‌നത്തില്‍ കാണുകയുണ്ടായി.

കാലത്തിന്റെ കുത്തൊഴുക്കില്‍ രക്ഷാകര്‍തൃത്വം കൈവി'ുപോവുകയും അനാഥാവസ്ഥയില്‍പ്പെ'് ക്ഷേത്രഗാത്രത്തിന് ശൈഥില്യം സംഭവിക്കുകയും ഇത്തെ ജീര്‍ണ്ണാവസ്ഥയില്‍ എത്തുകയും ചെയ്തു. എങ്കിലും ഇരുനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ ഇവിടെ നിത്യപൂജാദികര്‍മ്മങ്ങള്‍ നടു വിരുതായി പ്രശ്‌നചിന്തയില്‍ കണ്ടി'ുണ്ട്. ഈ ക്ഷേത്രത്തിന്റെ ക്ഷേത്രേശത്വം താഴക്കാ'് മന തിരുമുമ്പില്‍ നിക്ഷിപ്തമാണ്. ക്ഷേത്രാചാര്യന്‍ തന്ത്രി ബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനെല്ലൂര്‍ പത്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാടാണ്. ചൈതന്യ സാിദ്ധ്യമുളള ഇവിടം ഗര്‍ഭഗൃഹം, ചുറ്റമ്പലം, വിളക്കു മാടം, ബലിക്കല്ല്, തീര്‍ത്ഥക്കിണര്‍, ധ്വജസ്തംഭം, ഗോപുരം, ക്ഷേത്രമതില്‍ തുടങ്ങിയ ഘടനയോടുകൂടി ശില്‍പശാസ്ത്രവിധിപ്രകാരം ക്ഷേത്രനിര്‍മ്മാണം നടത്തേണ്ടതുണ്ട്. തുടര്‍് താന്ത്രികവിധിപ്രകാരമുളള ദേവപ്രതിഷ്ഠയും ഉപദേവപ്രതിഷ്ഠകളും പരിവാരപ്രതിഷ്ഠകളും ചെയ്ത് നിത്യ പൂജാദികള്‍ ചെയ്ത് ക്ഷേത്രപരിപാലനം നടത്തേണ്ടതായുണ്ട്.

ബൃഹത്തും മഹത്തുമായ ഈ കര്‍മ്മപദ്ധതികള്‍ പൂര്‍ത്തീകരിക്കണമെങ്കില്‍ ഉദ്ദേശം 25 ലക്ഷം രൂപയോളം ചെലവ് പ്രതീക്ഷിക്കുു. ഈ സല്‍ക്കര്‍മ്മത്തിന് ഉദാരമതികളും ഭക്തരുമായ ജനങ്ങളില്‍നി് നിര്‍ലോഭമായ സാമ്പത്തീക സഹായം അഭ്യര്‍ത്ഥിക്കുു. സര്‍വ്വരുടേയും സഹായഹസ്തങ്ങള്‍ ഉണ്ടാവുകയും തദ്വാരാ സര്‍വ്വൈശ്വര്യങ്ങളും ദേവപ്രീതിയും നേടാന്‍ നമുക്ക് സാധിക്കണമേ എും സര്‍വ്വേശ്വരനായ ശ്രീ സുബ്രഹ്മണ്യസ്വാമിയോട് പ്രാര്‍ത്ഥിക്കുു.

തന്ത്രി ബ്രഹ്മശ്രീ തെക്കിനിയേടത്ത്
തരണനെല്ലൂര്‍ പത്മനാഭന്‍
ഉണ്ണി നമ്പൂതിരിപ്പാട്